താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ മുതൽ (ഡിസംബർ 5) ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലൂടെ വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ, ഭാരവാഹനങ്ങൾ നാടുകാണി ചുരം, കുറ്റ്യാടി ചുരം വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
മുറിച്ചിട്ട മരങ്ങൾ നാളെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകും . താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് 6, 7, 8 വളവുകൾ വീതി കൂട്ടുന്നത്. രണ്ടുവർഷം കൊണ്ടാണ് ജോലികൾ പൂർത്തിയാക്കുക ഇതിന്റെ ആദ്യപടിയാണ് മരങ്ങൾ മുറിച്ച് മാറ്റുന്നത് ആകെ 393 മരങ്ങളാണ് മുറിച്ചു നീക്കാൻ ഉള്ളത്. എട്ടാം വളവിൽ നിന്നാണ് കൂടുതൽ മരങ്ങൾ തുടക്കത്തിൽ മുറിച്ചിട്ടുള്ളത്. മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടു പോകും. നാളെ രാവിലെ എട്ടുമണിക്കാണ് ലോറിയും ക്രെയിനും എത്തുക. അതേസമയം ഗതാഗതം തടയില്ല. ഒരു വരിയിൽ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല . നിയന്ത്രണം ഉളളതിനാൽ വാഹന യാത്രക്കാർ സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇന്നും കഴിഞ്ഞ ദിവസങ്ങളിലും മരം മുറിക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഗതാഗത പ്രശ്നങ്ങളുണ്ടായിരുന്നു. കൂടാതെ യന്ത്ര തകരാർ കാരണവും വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ് .മരങ്ങൾ മുറിച്ചുമാറ്റി വീതി കൂട്ടിയാൽ ഒരു പരിധി വരെ താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാവും. അതേ സമയം ചുരത്തിന് ഒരു ബൈപ്പാസ് വേണമെന്ന് ആവശ്യവും നിലനിൽക്കുന്നുണ്ട്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...