മുട്ടിൽ: വിദ്യാർത്ഥികൾക്ക് കൗതുകവും സൈബർ വിജ്ഞാനവുമേകി പോലീസിന്റെ ‘കിഡ് ഗ്ലോവ്’. കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ വയനാട് പോലീസും മലയാള മനോരമയും ആലിബി ഫോറൻസിക്സും സംയുക്തമായി മുട്ടിൽ WOHSS സ്കൂളിൽ കിഡ് ഗ്ലോവിൻെറ ജില്ലാ തല ഉദ്ഘാടനം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സേഫ്റ്റി ആൻറ് സൈബർ അവയർനെസ്സ് എന്ന വിഷയത്തിൽ വയനാട് സൈബർ ക്രൈം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിനോയ് സ്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ അബ്ദുൾ സലാം എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ഓൺലൈൻ മാധ്യമങ്ങളിലേയും ഗെയിമുകളിലേയും അറിയാചതിക്കുഴികളും അനുബന്ധ പ്രതിരോധ മാർഗ്ഗങ്ങളും മറ്റും അവബോധന ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഡബ്ല്യൂ.എം. ഓ സി.ഇ.ഒ ഇ. മുഹമ്മദ് യൂസഫ്, മനോരമ സീനിയർ എക്സിക്യൂട്ടീവ് ഫ്രാൻസിസ് ജോസ്, എസ്.പി.സി എ.ഡി.എൻ.ഓ കെ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി...
താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ മുതൽ (ഡിസംബർ 5) ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്...
കല്‍പ്പറ്റ ഒരുപറ്റം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി....
സി.വി.ഷിബു. കൽപ്പറ്റ : കോഴിക്കോട് - കൊല്ലഗൽ ദേശീയ പാത 766 - ൽ താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്കും മണ്ണിടിച്ചിലും മരം കടപുഴകി വീഴലും എല്ലാം പരിഹരിക്കുന്നതിന്...