സാമൂഹ്യ സേവനം മുമ്പത്തേക്കാൾ  ആർദ്രമാവണം: ദയാ ഭായ് ക്യാപ്സ് കേരള സോഷ്യൽ വർക്ക് കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: കലുഷിതമായ ആധുനികകാലത്തെ സാമൂഹ്യസേവനം മുമ്പത്തേക്കാൾ ആർദ്രമാവേണ്ടതുണ്ടന്ന് സാമൂഹ്യ പ്രവർത്തക ദയാഭായ്.
മാനുഷികാനുഭവമുള്ള കൂടുതൽ സാമൂഹ്യ പ്രവർത്തകർ വളർന്നു വരേണ്ട കാലമാണിതെന്നും അവർ പറഞ്ഞു.

കണ്ണൂർ തോട്ടട സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ് ) പത്താം കേരള സോഷ്യൽ വർക്ക് കോൺഗ്രസ് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
യുവതലമുറയെ ശരിയായ ദിശയിൽ നയിക്കുന്നതിലും സമൂഹത്തെ ധാർമ്മിക ബോധത്തിലും സാമൂഹ്യ പുരോഗതിയിലും നയിക്കുന്നതിലും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ദയാ ഭായ് പറഞ്ഞു. തന്റെ ജീവിതത്തിൽ സാമൂഹ്യ സേവനത്തിൽ താൻ അനുഭവിച്ച വെല്ലുവിളികൾ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. പരിസ്ഥിതിയും മനുഷ്യരും തമ്മിലും മനുഷ്യർ തമ്മിൽ തമ്മിലുളളതുമായ ബന്ധത്തിന് നിത്യജീവിതത്തിൽ പ്രാധാന്യമുണ്ടാവണം . സാമൂഹ്യ സേവനത്തിൽ സ്വയം ബോധ്യം നിർബന്ധമാണ്.
തനിക്ക് മൂന്നര വയസ്സുള്ളപ്പോൾ
എല്ലാം ഉപേക്ഷിച്ചു വന്ന ഗാന്ധിജിയെക്കുറിച്ചാണ് സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ നിന്ന് വന്ന പിതാവ് തന്നോട് പറഞതെന്നും സാമൂഹ്യ പ്രവർത്തനത്തിന്റെ ആദ്യ പ്രചോദനം അവിടെ നിന്ന് തുടങ്ങിയെന്നും ദയാഭായ് പറഞ്ഞു.
ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി.കുര്യൻ അധ്യക്ഷനായി. ഡോ. ക്ലാറൻസ് പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി.രണ്ടാമത് ക്യാപ്‌സ് സംസ്ഥാന സോഷ്യൽ വർക്ക്‌ പുരസ്കാരങ്ങളും സോഷ്യൽ വർക്ക്‌ കോൺഗ്രസ്‌ വേദിയിൽ സമ്മാനിച്ചു. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോഷ്യൽ വർക്കേഴ്സായ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെയും ജൂവനയിൽ ജസ്റ്റിസ്‌ ബോർഡ് അംഗങ്ങളെയും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് , ജനറൽ സെക്രട്ടറി പ്രൊഫ. സേവ്യർകുട്ടി ഫ്രാൻസിസ് ജനറൽ കൺവീനർ ബ്രദർ ഡോ.ജോസഫ് ചാരു പ്ലാക്കൽ , ഫാ. സോജൻ പനച്ചിക്കൽ , ഡോ. അനീഷ് കെ.ആർ. തുടങ്ങിയവർ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ സോഷ്യൽ വർക്ക്‌ മേഖലയിലെ സാങ്കേതിക – സ്റ്റാർട്ടപ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിവിധ വിഷയങ്ങളിൽ ഡോ. എം പി ആന്റണി, ഡോ. ഐപ്പ് വർഗീസ്, അഡ്വ. എം ബി ദിലീപ് കുമാർ, ഡോ. അനീഷ് കെ ആർ, , ഡോ. സുനിൽ കുമാർ യെമ്മൻ സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മാനേജർ ജോർജ് ജോസഫ്, ഡോ. പി എം മാത്യു, ഡോ. പൂർണിമ പി എസ്, വരുൺ ജി, ഷിബു സി വി, ഡോ. ജോ തോമസ്, , ഡോ. അനൂപ് ആന്റണി, , ഡോ. ശശികുമാർ സി, ഷാജു പുളിക്കൻ, ജിജി ഫിലിപ്പ്, തുടങ്ങിയവർ വിഷയാവതരണം നടത്തും. പത്താമത് സോഷ്യൽ വർക്ക് കോൺഗ്രസ് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് സമാപിക്കും.
ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക്‌ അസോസിയേഷനിലൂടെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ സംഘടനയുടെ ഭാഗമായ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൽ അംഗമാകുന്നതിനും പത്താമത് കേരള സോഷ്യൽ വർക്ക്‌ കോൺഗ്രസ് സംബന്ധിച്ച വിശദ വിവരങ്ങൾക്കും സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർകുട്ടി ഫ്രാൻസിസ് 94471 90154 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്: പിടിയിലായത് ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പെരുകളില്‍ അറിയപ്പെടുന്ന രവീഷ്
Next post മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി
Close

Thank you for visiting Malayalanad.in