തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ  ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ

.
കൽപ്പറ്റ… തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർത്ഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർത്ഥികൾ നൽകിയ 31 പത്രികകളും സ്ത്രീ സ്ഥാനാർത്ഥികൾ നൽകിയ 49 പത്രികകളുമാണ് തള്ളിയത്. സ്വീകരിച്ച നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാൻ തിങ്കളാഴ്ച വരെ സമയമുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരിക.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റർ നൽകി
Next post കരിപ്പൂർ വിമാനത്താവളത്തിൽ ബാഗ് പൊളിച്ച് കവർച്ച വ്യാപകം; ഒരാഴ്ചയ്ക്കിടെ ആറ് കേസുകൾ; കർശന നടപടിയില്ലെന്ന് പരാതി
Close

Thank you for visiting Malayalanad.in