പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
മാനന്തവാടി കണ്ണൂർ റൂട്ടിൽ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു.കാസർകോഡേക്ക് പോകുന്ന തിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായി രുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു ഇതിന് മുമ്പും പാൽച്ചുരത്തിൽ വാഹനങ്ങൾ കൊക്കയിലേക്ക് പതിച്ച് അപകടമുണ്ടായിട്ടുണ്ട് ‘
More Stories
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി റോട്ടറി കബനിവാലി.
മാനന്തവാടി: റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി...
വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്
വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട്...
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല. ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ്...
‘സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’; താരങ്ങൾക്ക് തുറന്ന കത്തെഴുതി ആശാവർക്കർമാർ.
നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ...
മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്ക്
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത WOVHSS മുട്ടിലിലെ അബിദിൻ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേയ്ക്ക്...
പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിടക്കപ്പെടാതിരിക്കാൻ സി.പി.എം. പാർട്ടിയെ ആർ.എസ്.എസിന് അടിയറ വെയ്ക്കുകയാണെന്ന് കെ.എൽ. പൗലോസ്
പുൽപ്പളളി: സി.പിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിടക്കപ്പെടാതിരിക്കാൻ സി.പി.എം. പാർട്ടിയെ കാവിവൽക്കരിച്ച് ആർ.എസ്.എസിന് അടിയറ വെയ്ക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി...
