വേവ്സ് ഓഫ് ഹോപ്പ് ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
വടുവൻചാൽ :സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെയും, കുടുംബശ്രീ മിഷൻ വയനാട് ‘സ്നേഹിത’ ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റേയും സംയുക്ത സഹകരണത്തോടെ മാനസിക പിന്തുണ ക്യാമ്പയിൻ “വേവ്സ് ഓഫ് ഹോപ്പിന്റെ ” ഭാഗമായി വടുവഞ്ചാൽ പ്രീ-മെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹോസ്റ്റൽ ജീവനക്കാരൻ എ.വി. സന്തോഷ് സ്വാഗതം ആശംസിച്ചു. ഹോസ്റ്റൽ വാർഡൻ എ.ബി.അമൽദേവ് അദ്ധ്യക്ഷത വഹിച്ചു. സ്നേഹിത സർവീസ് പ്രൊവൈഡർ കെ.ജി.ബീന, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ കെ.പി. ബബിത, വിദ്യാർത്ഥി ലീഡർമാരായ കെ.വി.വിബീഷ് പി.സി അഭിനവ് മുതലായവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. പി.പി. സുദ നന്ദി പ്രകാശനം നടത്തി.
More Stories
പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിടക്കപ്പെടാതിരിക്കാൻ സി.പി.എം. പാർട്ടിയെ ആർ.എസ്.എസിന് അടിയറ വെയ്ക്കുകയാണെന്ന് കെ.എൽ. പൗലോസ്
പുൽപ്പളളി: സി.പിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിടക്കപ്പെടാതിരിക്കാൻ സി.പി.എം. പാർട്ടിയെ കാവിവൽക്കരിച്ച് ആർ.എസ്.എസിന് അടിയറ വെയ്ക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി...
മീനങ്ങാടിയിൽ ഹരിതകർമ്മ സേനയുടെ ഹരിതമേളം
മീനങ്ങാടി: മാലിന്യനിർമ്മാർജ്ജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മിനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തി കൊണ്ടാണ്...
സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി
കൽപ്പറ്റ: ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി. പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി...
സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി
കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. 1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു...
കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ
പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ്...
ചാമപ്പാറ വിശുദ്ധ തദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആരംഭിച്ചു
പുൽപ്പള്ളി: സീതാമൗണ്ട് ചാമപ്പാറ വിശുദ്ധ യൂദാ താ ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഒമ്പത്ദിവസം നീണ്ടുനിൽക്കുന്ന തിരുനാളും നൊവേനയും ആരംഭിച്ചു. വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ്...
