കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. 1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു നൽകിയാണ് മുൻപ് കൈവശരേഖ നൽകിയത്. പട്ടയം ഇല്ലാത്തതിനാൽ കുടുംബങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കുന്നില്ല. 2012 -ൽ 356 പേർ അംഗങ്ങളായ സംഘം പിരിച്ചുവിട്ടിരുന്നു.ആ പിന്നീട് ഒരേ വീതം 22 പട്ടികജാതി കുടുംബങ്ങൾക്ക് കൂടി അനുവദിച്ചു. ഇവർക്കെല്ലാം ഉള്ളത് കൈവശരേഖ മാത്രമാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.വീണ്ടും റവന് വകുപ്പ് മന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശത്തുകാർ. അടിയന്തരമായി ഇവർക്ക് റവന്യൂ പട്ടയം അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ ജില്ലാസെക്രട്ടറി സുഗന്ധഗിരി യൂണിറ്റ് പ്രസിഡണ്ട് എസ് സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ: ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി. പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി...
പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ്...
പുൽപ്പള്ളി: സീതാമൗണ്ട് ചാമപ്പാറ വിശുദ്ധ യൂദാ താ ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഒമ്പത്ദിവസം നീണ്ടുനിൽക്കുന്ന തിരുനാളും നൊവേനയും ആരംഭിച്ചു. വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ്...
മാനന്തവാടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച് എക്സിക്യൂട്ടീവ്...
കൽപ്പറ്റ: മയക്കുമരുന്ന് ശേഖരം പിടികൂടി മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി..എം.എ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ...