കെൽട്രോൺ ഇൻഡസ്‌ട്രി ഇന്ററാക്ഷൻ സെൽ പ്രവർത്തനമാരംഭിച്ചു.

നടവയൽ :കെൽട്രോൺ ഇൻഡസ്ടറി ഇന്സ്ടിട്യൂഷൻ ഇൺട്രാക്ഷൻ സെല്ലിന്റെ ഉത്ഘാടനം സി. എം. ആർട്സ് ആൻഡ് സയൻസ് നടവയൽ കോളേജിൽ വിക്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ പി സരിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം കെൽട്രോൺ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രാക്ഷൻ സെല്ലിന്റെ കോഴ്സുകാളാണ് കോളേജിൽ ആരംഭിക്കുന്നത്.
സെന്റർ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നൂതനമായ കോഴ്സുകൾ കുറഞ്ഞ ചിലവിൽ പഠിക്കാനും സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും .പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ്, കെൽട്രോൺ എൻ.എസ്.ഡി.സി. ഒബ്സർവർ രാമകൃഷ്ണൻ, കെൽട്രോൺ മലബാർ റീജിയൺ കോഴ്സ് കോർഡിനേറ്റർ സ്മിത എം. വി , റീജിയണൽ സബ് കോർഡിനേറ്റർ ദിനേഷ്, സി എം കോളേജ് ഡയറക്ടർ ടി. കെ. സൈനുദ്ദീൻ, വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, വൈസ് പ്രിൻസിപ്പൽ ജാബിർ അലി, അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി കെ, പിടിഎ വൈസ് പ്രസിഡൻ്റ് പ്രമോദ്, കോളേജ് ചെയർമാൻ അൻഷിഫ് എം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
Next post തീരാത്ത റോഡ്പണിയിലെ നാട്ടുകാരുടെ ആത്മനൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് ഒരു പൗരൻ
Close

Thank you for visiting Malayalanad.in