.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23 സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ 228 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുകയും,13 പേരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്ഥാപനത്തിന്റെ ഉറപ്പ് ലഭിക്കുകയും, 108 പേരെ വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സരോജിനി ഓടമ്പം വൈസ് ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി കെ ശിവരാമന് സ്വാഗതം ആശംസിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ശിവരാമന് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ പള്ളിയാലില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ ശ്രീ മുസ്തഫ എ പി ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍ നന്ദി അറിയിച്ചു. വിജ്ഞാന കേരളം ഇന്റേണ്‍, എന്‍ യു എല്‍ എം, പി എം എ വൈ, നഗരസഭ, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്-01,02 കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു. കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് കേക്ക്...
കൽപ്പറ്റ: സൃഷ്ടിപഥം ജില്ലാ യൂണിറ്റിൻ്റെ 'ആഗ്നേയം' പരിപാടിയുടെ ഭാഗമായി 121 കവികൾ ചേർന്ന് എഴു തിയ 'ശ്രാവണ സന്ധ്യ തന്ന നിലാവെളിച്ചങ്ങൾ', 'പുലരിയിലെ പൂക്കളം' എന്നീ പുസ്തകങ്ങളുടെ...
കണിയാമ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
. വെള്ളമുണ്ട: വയനാടൻ റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി കൂട്ടായ പ്രവർത്തനവും ഏകോപനവും വേണമെന്ന് കർഷകർ. അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാചരണത്തിന്റെ സമാപനത്തിൽ വെള്ളമുണ്ടയിൽ നടന്ന കർഷക...
എറണാകുളം കടവന്ത്രയിൽ രാസലഹരിയായ 88.93 ഗ്രാം മെത്താംഫെറ്റാമൈനുമായി വയനാട് മാനന്തവാടി സ്വദേശിയെ എറണാകുളം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങൾ പിടികൂടി. കോൾ ടാക്സി ഡ്രൈവറായ മാനന്തവാടി നല്ലൂർനാട്...