പുൽപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന് നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.
രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന് നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന് നായരുടെ പേരില്‍* *കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ കുടുംബംഗ ങ്ങളും ജനകീയ സമരസമിതിയും. ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമയി ബി ജെ പി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുവെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...