കയ്യുന്നി: കയ്യുന്നി ചെറുകിട തേയില കർഷക സംഘം തേയില കൃഷിക്കാരുടെ പ്രതിസന്ധി പരിഗണിച്ചു 2022-2023 വർഷത്തെ സൊസൈറ്റി സംഭരിച്ച മുഴുവൻ തേയില ചപ്പിനും ഒരു രൂപ അധിക വില നൽകും. അംഗങ്ങളായ അൻപതിലധികം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും. 2023-2024 വർഷത്തെ തേയിലയിലക്ക് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ സാമ്പത്തിക വർഷം അധികവില നൽകുന്നതാണ്.
കഴിഞ്ഞ ദിവസം പോത്തുകൊല്ലി കെ എസ് ടി ജി എ ഹാളിൽ നടന്ന തേയില കർഷകരുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.
തേയിലയുടെ ഗുണനിലവാരം ഉയർത്തുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. നെസ്ലെ കമ്പനിക്ക് സൊസൈറ്റി വഴി ഗുണനിലവാരമുള്ള തേയിലയില നൽകുന്ന അംഗങ്ങൾക്ക് മാത്രം ടീ ബോർഡിന്റെ ഗുണനിലവാര പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപ അധികവില നൽകാൻ തീരുമാനിച്ചു.
സെക്രട്ടറി എം രാജീവ് യോഗത്തിന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോസ് കുര്യൻ അദ്ധ്യക്ഷനായിരുന്നു. കമ്മിറ്റി മെമ്പർ ആന്റണി വി ജെ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ഉയർന്ന ഗുണനിലവാരവും ഉയർന്ന വിലയും ഉറപ്പു വരുത്തിയതിനും, കാർഷിക യന്ത്ര വൽക്കരണം, ലേബർ ബാങ്ക് എന്നീ പദ്ധതികൾ നടപ്പിലാക്കിയതിനും കെ എസ് ടി ജി എ സൊസൈറ്റിയെ ടീ ബോർഡ് ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മൂന്നാമത്തെ സൊസൈറ്റിയായി കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു. 2006ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിലവിൽ നൂറോളം അംഗങ്ങളിൽ നിന്നും തേയിലച്ചപ്പ് ശേഖരിച്ചു വരുന്നു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...