ബത്തേരി: ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിo അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്.
യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. 17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റമർ പർച്ചേസ് ചെയ്യുന്ന ബില്ലിന്റെ കോപ്പിയും ക്യാഷ് അടച്ച ബില്ലിന്റെ കോപ്പിയും കൈവശപ്പെടുത്തി കളവ് ചെയ്ത വസ്ത്രങ്ങൾ പാക്ക് ചെയ്ത് അതിനു മുകളിൽ ഒട്ടിച്ച് പാക്കിങ് സെക്ഷനിൽ അടച്ച ബിൽ കാണിച്ചാണ് വസ്ത്രങ്ങൾ കടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ എം.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൽപ്പറ്റ: കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ...
കോഴിക്കോട്: പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...
മികച്ച സാമൂഹ്യ സേവനത്തിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം ലഭിച്ച പനമരം ബദ്റുൽഹുദാ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഉസ്താദ് പി ഉസ്മാൻ മൗലവിക്ക് ബദ്റുൽ...
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന...
കൽപ്പറ്റ: സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള് ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി. ജി.എച്ച്.എസ്.എസ് മേപ്പാടി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി...
മധ്യവയസ്കൻ മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്ച അടിപിടി...