ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി
കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ സംഭവമുണ്ടായത്.
ഇരുവരും ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു.
ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്.
ഇതിന് ശേഷം യുവാവ് തൻ്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്
More Stories
വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട: വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ പിടികൂടി
- നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അമൽ ശിവൻ പിടിയിൽ - കഴിഞ്ഞ ദിവസവും ജില്ലയിൽ കൊമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും...
ധാരണാപത്രവുമായി ലുലു ഫോറെക്സും ലുലു ഫിൻസെർവ്വും: അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർക്കുന്നു
കൊച്ചി: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു...
രണ്ട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ന് (22-07-2025) കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...
ഒരുമാസം നീണ്ടു നില്ക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും: അടുത്തമാസം 21 വരെ സിറ്റിംഗ്
പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം,...
മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി
മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി വൈദിക ജില്ല മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി. ചടങ്ങുകൾക്ക് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം...
സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധം ; കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ : പിടിയിലായത് സ്ഥിരം കുറ്റവാളികൾ
മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല വേമം ഹാഫിയത്ത് മൻസിൽ ആർ ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ...