എം.എല്‍.എ വാക്ക് പാലിച്ചു : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം റാഷിദ് മുണ്ടേരിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.

കല്‍പ്പറ്റ: ജന്മനാട്ടില്‍ പ്രൗഢോജ്വലമായ വേദിയില്‍ വീടിന്റെ താക്കോലും സ്ഥലത്തിന്റെ ആധാരവും കൈമാറി. ടി സിദ്ദീഖ് എം.എല്‍.എയുടെ എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് റാഷിദിന് വീട് നിര്‍മ്മിച്ചത്.
2022 ല്‍ സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ ടീമില്‍ അംഗമായിരുന്ന രണ്ടു വയനാട്ടുകാരില്‍ ഒരാളായിരുന്നു റാഷിദ് മുണ്ടേരി. അന്ന് കല്‍പ്പറ്റയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ആണ് റാഷിദിന് വീടില്ലന്ന് എല്ലാവരും അറിയുന്നത്. യോഗത്തില്‍ വച്ച് ടി. സിദ്ദിഖ് എം.എല്‍.എ.റാഷിദിന് വീട് വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ഉദാരമനസ്‌കരുടെയും, ഖത്തര്‍ ഇന്‍കാസിന്റേയും സംഭാവനകള്‍ ചേര്‍ത്ത് മുണ്ടേരിയില്‍ സ്ഥലം വാങ്ങിയും, മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഭവന്‍ എന്ന പേരിലാണ് വീട് നിര്‍മ്മിച്ചത്. മുണ്ടേരി ടൗണില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് വീടിന്റെ താക്കോലും, മുന്‍മന്ത്രി എ പി അനില്‍കുമാര്‍ സ്ഥലത്തിന്റെ ആധാരവും റാഷിദിന്റെ കുടുംബത്തിന് കൈമാറി. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജീവ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സംഷാദ് മരക്കാര്‍, പി.പി ആലി, ടി. ഹംസ, റസാഖ് കല്‍പ്പറ്റ, ഗോപാലകുറുപ്പ്, ടി.ജെ ഐസക്ക് (കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍), എം.എ ജോസഫ്, ചന്ദ്രിക കൃഷ്ണന്‍, ഹാരിസ് കണ്ടിയാന്‍, കെ.ഇ വിനയന്‍, കെ.കെ ഉസ്മാന്‍ (ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി), സിദ്ധിഖ് കുറായില്‍ (ഇന്‍കാസ് ഖത്തര്‍) ജനപ്രതിനിധികള്‍, യു.ഡി.എഫ് ഭാരവാഹികള്‍, കായിക താരങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ താക്കോല്‍ദാന ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്
Next post ഭാരത് സേവക് ദേശീയ പുരസ്കാരം : ബദ്റുൽ ഹുദാ സാരഥി ഉസ്മാൻ മൗലവിക്ക് സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in