മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്

.
മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ രംഗപ്രവേശനം ചെയ്യുകയാണ്. ഈ കാപട്യം അവർ പാർട്ടിക്കാർ അവസാനിപ്പിക്കണമെന്നും ആത്മാർത്ഥമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ അടിയന്തരമായി ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാൻ സർക്കാർ തയ്യാറാവണമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്‌.മുനീർ, ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ,മണ്ഡലം സെക്രട്ടറി സജീർ എം.ടി, ട്രഷറർ ഷുഹൈബ് ടി കെ,ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, സാദിഖ് വി, ഖദീജ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം  പ്രഖ്യാപിക്കണം- ഐസി ബാലകൃഷ്ണൻ എം.എൽ.എ
Next post എം.എല്‍.എ വാക്ക് പാലിച്ചു : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം റാഷിദ് മുണ്ടേരിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
Close

Thank you for visiting Malayalanad.in