തൊഴിലാളി ക്ഷാമം : കാപ്പിതോട്ടങ്ങളിൽ എ.ഐ. സഹായത്തോടെ ഡ്രോൺ ഉപയോഗിക്കുമെന്ന് തോട്ടം ഉടമകൾ

. തൊഴിലാളി ക്ഷാമം : കാപ്പിതോട്ടങ്ങളിൽ എ.ഐ. സഹായത്തോടെ ഡ്രോൺ ഉപയോഗിക്കുമെന്ന് തോട്ടം ഉടമകൾ സി.വി. ഷിബു.
കൽപ്പറ്റ:
വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിൽ ഡ്രോൺ ഉപയോഗിക്കാനൊരുങ്ങി കാപ്പി കർഷകർ. ഇതിൻറെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ കൽപ്പറ്റയ്ക്കടുത്ത് മടക്കി മലയിൽ കാപ്പി തോട്ടത്തിൽ ഡ്രോൺ പറത്തി.
തൊഴിലാളിക്ഷമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ പരീക്ഷണം.

കാപ്പിതോട്ടങ്ങളിൽ കൃഷിപണികൾക്കും മരുന്ന് തളിക്കുന്നതിനും മറ്റ് ജോലികൾക്കും യന്ത്രങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഡ്രോണുമെല്ലാം ഉപയോഗിക്കാൻ ശ്രമം നടക്കുന്നത്. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇതിനുള്ള പരിശീലനങ്ങൾ കർഷകർക്ക് നൽകി. കൂടാതെ മടക്കി മലയിൽ കാപ്പിതോട്ടത്തിൽ ഡ്രോൺ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കുകയും ചെയ്തു.

വയനാട് ജില്ലയിലെ കാപ്പി കർഷകരുടെ പ്രതിനിധികളും കാപ്പി കർഷക സംഘടന പ്രതിനിധികളും കോഫി ബോർഡ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. തൊഴിലാളി ക്ഷാമം പോലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഉല്പാദനചിലവ് കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെ സമയ ലാഭം, ചിലവ് കുറവ് എന്നിവക്കൊപ്പം കൃത്യതയും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലു കുന്ന് പറഞ്ഞു. കർണാടകയിലെ കൂർഗിൽ നിലവിൽ മരുന്ന് തളിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ കാപ്പി കർഷകർ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂരിലേക്കുള്ള യാത്രക്കാരെ ബംഗളൂരുവിൽ ഇറക്കി എയർ ഇന്ത്യാ വിമാനം. 
Next post ‘കിക്ക് വിത്ത് ക്രിക്കറ്റ്’ ; അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാംപയിന് തുടക്കം
Close

Thank you for visiting Malayalanad.in