
ഇ.ജെ. ബാബു വീണ്ടും ജില്ലാ സെക്രട്ടറി:
വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം
ചീരാല്‍: ജൂലൈ 4,5,6 തീയ്യതികളില്‍ ചീരാലില്‍ ( സ. വിശ്വംഭരന്‍ നഗര്‍ ) നടന്ന സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന മനുഷ്യ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവെച്ച് കൊല്ലുക, കാടും നാടും വേര്‍തിരിക്കുക, കുരങ്ങിനെ ശുദ്രജീവിയായി പ്രഖ്യാപിക്കു തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സിപിഐ കേന്ദ്ര എസ്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, എക്സിക്യുട്ടീവ് അംഗങ്ങളായ മന്ത്രി കെ രാജന്‍, അഡ്വ. എന്‍ രാജന്‍, വി ചാമുണ്ണി, ടി വി ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുപ്പത്തി നാല് അംഗ ജില്ലാ കൗണ്‍സിലിനേയും, ആറ് സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. ഇ ജെ ബാബു, പി കെ മൂര്‍ത്തി, വിജയന്‍ ചെറുകര, ടി ജെ ചാക്കോച്ചന്‍, എം വി ബാബു, വി കെ ശശിധരന്‍, കെ കെ തോമസ്, സി എസ് സ്റ്റാന്‍ലി, പി എം ജോയി, അഡ്വ. കെ ഗീവര്‍ഗീസ്, സി എം സുധീഷ്, അഷറഫ് തയ്യില്‍, ടി മണി, ഷിബു പോള്‍, വി യൂസഫ്, ലതികാ ജി നായര്‍, ജനകന്‍ മാസ്റ്റര്‍, എം എം ജോര്‍ജ്ജ്, സജി കവനാക്കുടി, ആലി തിരുവാള്‍, എം വിജയ ലക്ഷ്മി, മഹേഷ് കൃഷ്ണ, ശോഭാ രാജന്‍, താരാ ഫിലിപ്പ്, സജി വര്‍ഗീസ്, നിഖില്‍ പത്മനാഭന്‍, ദിനേശന്‍ മാസ്റ്റര്‍, അതുല്‍ നന്ദന്‍, ടി സി ഗോപാലന്‍, കെ എം ബാബു, അനില്‍ കല്‍പറ്റ, കെ രമേശന്‍ സി എം സുമേഷ് (കാന്‍ന്റിഡേറ്റ് മെമ്പര്‍) എന്നിവരാണ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍. സംസ്ഥാന സമ്മേളന പ്രതിനിധികളായി ഇ ജെ ബാബു, പി കെ മൂര്‍ത്തി, വിജയന്‍ ചെറുകര, പി എം ജോയി, ടി ജെ ചാക്കോച്ചന്‍, ശോഭാ രാജന്‍, പകരം പ്രതിനിധിയായി കെ കെ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.
ഇ ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി
ചീരാല്‍: ഇ ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ- സിപിഐ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു.