:
ലക്കിടി :
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ഇന്ന് പുലർച്ചെ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 03 AF 6910 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുപോവുകയായിരുന്ന 2.33 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി കോച്ചാൻ വീട്ടിൽ ഇർഷാദ്. കെ (32) , പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ അൻഷിൽ. പി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എ. ഉമ്മർ, പ്രിവൻ്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്.എസ്.എൽ , സനൂപ്. സി.കെ, മുഹമ്മദ്മുസ്തഫ.ടി , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ.പി.പി , സൂര്യ.കെ.വി എന്നിവർ പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. MDMA വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. കൽപ്പറ്റ ജെ.എഫ്. സി.എം.കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈത്തിരി സബ്ജയിലിൽ റിമാൻ്റ് ചെയ്തു.
കൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം 'ഫണ്‍ബ്രല്ല' യുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന...
ഫാസിസ്റ്റ് അധികാരവ്യവസ്ഥക്കു വഴങ്ങിക്കൊടുക്കാതെ ആദിവാസികളും ദരിദ്രരുമായ സാധാരണ ജനങ്ങൾക്കു നീതി ലഭിക്കാൻ വേണ്ടി സമരം ചെയ്ത പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ...
' : സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്സ് സെന്ററിന്റെ 'മാജിക്...
സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം ചീരാല്‍: ജൂലൈ 4,5,6 തീയ്യതികളില്‍ ചീരാലില്‍ ( സ. വിശ്വംഭരന് നഗര്‍...
മാനന്തവാടി: കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു എന്ന യുവതി ആശുപത്രി കെട്ടിടം ഇടിഞ്ഞ് മരിക്കാൻ ഇടയായ സംഭവം കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ അനാസ്ഥ മൂലമാണന്നും കേരളത്തിലെ എല്ലാ...