പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്.
മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുല്‍പ്പള്ളി, മുള്ളൻകൊല്ലി ടൗണുകളില്‍ പ്രവേശിക്കാതെ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പം എത്താൻ സഹായകമാണ് റോഡ്.
എന്നിട്ടും പാതയുടെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുന്‍പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറച്ചുഭാഗം ടാർ ചെയ്തിരുന്നു.
പിന്നീടിന്നോളം അറ്റകുറ്റപ്പണി പോലും നടന്നില്ല. വൻ കുഴികള്‍ ക്വാറിവേസ്റ്റ് ഇട്ട് നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അവഗണന തുടർന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...