ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ : കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, എസ് മണി,കെ അജിത,കെ ശശികുമാർ,ടി സതീശൻ,എം പി മജീദ്,ആയിഷ പള്ളിയാൽ,പി രാജാറാണി,രമ്യ ജയപ്രസാദ്,സുബൈർ പി കെ,ഡിന്റോ ജോസ്,മുഹമ്മദ് ഫെബിൻ,ഷംസുദ്ധീൻ പി പി,മാടായി ലത്തീഫ്,ബിന്ദു ജോസ്,ഷബീർ ഇ,കെ രാജൻ,ടി ഷബ്നാസ്,നസീർ അലി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യ മൃഗശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ലങ്കിൽ അതിനുള്ള അധികാരം പൊതുജനങ്ങൾക്ക് നൽകണം – ആം ആദ്മി പാർട്ടി
Next post സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
Close

Thank you for visiting Malayalanad.in