ഭാരത് സേവക് സമാജ് പുരസ്കാരം ശിവരാമൻ പാട്ടത്തിലിന്

പനമരം: ഈ വർഷത്തെ ഭാരത് സേവക് സമാജ്പുരസ്ക്കാരം ശിവരാമൻ പാട്ടത്തിലിന്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന ഈ പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത് വയനാട്ടുകാരനായ ശിവരാമൻ പാട്ടത്തിലിനെയാണ്. ഗ്രന്ഥകർത്താവ് ,സാമൂഹ്യ ഗ്രന്ഥശാലാപ്രവർത്തകൻ,കർഷകൻ, അധ്യാപകൻ, പ്രഭാഷകൻ, കർഷക കൂട്ടായ്മയായ ‘സമൃദ്ധി’യുടെ സെക്രട്ടറി,രവിമംഗലം ശിവക്ഷേത്രം ചെയർമാൻ, അഞ്ചു കുന്ന് പൊതുജന ഗ്രന്ഥാലയം പ്രസിഡണ്ട് ,ക്ലബ് സെന്റർ അങ്കണവാടി അംഗൺവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി (ALMC) വൈസ്ചെയർമാൻ,വിദ്യാനികേതൻ വയനാട് ജില്ലാ ഉപാധ്യക്ഷൻ,അഞ്ചുകുന്ന് സഞ്ജീവനി വിദ്യാനികേതൻ പ്രസിഡണ്ട്, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശിവരാമൻ പാട്ടത്തിൽ. ബി.എസ്.എസ്. നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം 2025 ജൂലൈ 14 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനിക്കും. ന്യൂഡൽഹി ആസ്ഥാനമായി 1952 ൽ സ്ഥാപിതമായ ഭാരത് സേവക് സമാജ് (National Development Agency)പുരസ്കാരം ദേശീയ പുനരുജ്ജീവനത്തിനും സാമൂഹികനന്മക്കുമായി സ്വയം സമർപ്പിതരായ വ്യക്തികൾക്ക് നൽകുന്ന പുരസ്ക്കാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു
Next post കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ്  വയനാട്ടിൽ യുവാവ് മരിച്ചു
Close

Thank you for visiting Malayalanad.in