ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപ്പർ റൂൾ ലെവൽ ആയ 767.00 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും. എന്നാൽ, രാത്രിയിലും നാളെയുമുള്ള മഴയുടെ സ്ഥിതിഗതികൾ കൂടി വിലയിരുത്തി മാത്രമേ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുകയുള്ളൂ. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നു. ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
റെഡ് അലേർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനു ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.
ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.
പനമരം: ഈ വർഷത്തെ ഭാരത് സേവക് സമാജ്പുരസ്ക്കാരം ശിവരാമൻ പാട്ടത്തിലിന്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന ഈ പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത്...
ബത്തേരി: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വെങ്ങപ്പള്ളി, പുഴമുടി, ഷരീഫ മൻസിൽ കെ. ഷൈജൽ...
കല്‍പ്പറ്റ: എം.എല്‍.എ വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ 'അക്ഷര വാതില്‍' ഗ്രന്ഥശാലകളിലേക്കുള്ള പുസ്തക വിതരണം വായനാ ദിനമായ ജൂണ്‍ 19ന് വ്യാഴാഴ്ച പിണങ്ങോട് റോഡിലെ...
കണ്ണൂർ: കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും...
കൽപ്പറ്റ: കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു.മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക...
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട...