വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട: 76.44 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

ബത്തേരി: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വെങ്ങപ്പള്ളി, പുഴമുടി, ഷരീഫ മൻസിൽ കെ. ഷൈജൽ (42), കൊടുവള്ളി, ആവിലോറ, താഴെ കളത്തിങ്കൽ റഷീദ് (39) എന്നിവരെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. മുത്തങ്ങ തകരപാടി പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 76.44 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. .
18.06.2025 തീയതി രാവിലെയാണ് ഇവർ വലയിലാകുന്നത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കുമരുന്ന് കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന്റെ ഇടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘം സഞ്ചരിച്ച കെ.എൽ 73 ഇ 8845 നമ്പർ ഹോണ്ട മൊബീലിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരി പോലീസ് ഇൻസ്പെക്‌ടർ രാഘവൻ്റെ നിർദേശപ്രകാരം എസ്.ഐ സോബിൻ, പ്രൊബേഷണൽ എസ്ഐമാരായ സുഹൈൽ, ജിഷ്‌ണു, എ.എസ്.ഐ സുമേഷ്, സി.പി.ഒ രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് എം.ഡി.എം.എ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post വായനാ ദിനത്തില്‍ കല്‍പ്പറ്റയുടെ സാഹിത്യോത്സവവും ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക വിതരണവും
Next post ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു
Close

Thank you for visiting Malayalanad.in