.
കൽപ്പറ്റ: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 2792 റാങ്ക് നേടിയ കൽപ്പറ്റ സ്വദേശിനി അലൈനയെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ജിതിൻ ഉപഹാരം കൈമാറി. കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, മേഖല സെക്രട്ടറി റാഫിൽ, ഷംലാസ്, പ്രഭാത്, അജ്മൽ, നിതിൻ പി.സി എന്നിവർ പങ്കെടുത്തു.