വൈത്തിരി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രാജാറാണി അധ്യക്ഷയായിരുന്നു. റോഡപകടങ്ങളും ലഹരി വ്യാപനവും ഗാരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് സേഫ്റ്റി കൗൺസിലുകൾ കാര്യക്ഷമമാക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ശാസ്ത്രീയമായ റോഡുനിർമ്മാണം, തുടർച്ചയായ ബോധവൽക്കരണം, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവ കൈക്കൊള്ളണം. റോഡ് സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുകയും വേണമെന്ന് അബ്ദു പറഞ്ഞു. വിജയൻ കൊളത്തായി, അനീഷ് മലാപ്പറമ്പ്, ഏകെ അഷറഫ്, ടിപിഎ മജീദ്,മൊയ്തു മുട്ടായി, ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ്, വൈത്തിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിൻഷാ,മെമ്പർമാരായ കെ.ആർ ഹേമലത, വത്സല സദാനന്ദൻ, മേരിക്കുട്ടി മൈക്കിൾ,ഡോളി ജോസ്,വി.എസ് സുജിന, കെ ഉഷ, റാഫ് നേതാക്കളായ ലൈജു റഹീം, സാബിറ ചേളാരി, സജി മണ്ഡലത്തിൽ, കെ പി സൈതലവി, കെ ജെ ജോൺ, പി ശങ്കരനാരായണൻ, ടി റഫീഖ്, നൗഫൽ മേപ്പാടി, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈജു റഹീം സ്വാഗതവും പി.സി അസൈനാർ നന്ദിയും പറഞ്ഞു.
ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്. എട്ടു പേരാണ്...
കോഴിക്കോട്: ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു. ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന...
സി ആം മെഷീന്റെ ഉദ്ഘാടനവും മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും പ്രിയങ്കാഗാന്ധി എം പി നിര്‍വഹിച്ചു വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സി ആം മെഷീന് സ്ഥാപിച്ചതിന്റെ...
പുഴിത്തോട് - പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതി നിവേദനം നൽകി. വയനാട് അഭിമുഖീകരിക്കുന്നt ഗതാഗത...
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം...
ആലക്കോട് : മൈസൂർ സെന്റ്. ഫിലോമിനാസ് കോളേജിലെ 1975-85 ബാച്ചിലെ കേരളത്തിലെ വിദ്യാർത്ഥികൾ ഒത്തുകൂടുന്ന ഒമ്പതാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം ആലക്കോട് വെച്ച് നടത്തി. അഹമ്മദാബാദ് വിമാന...