സി ആം മെഷീന്റെ ഉദ്ഘാടനവും മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും പ്രിയങ്കാഗാന്ധി എം പി നിര്‍വഹിച്ചു
വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സി ആം മെഷീന് സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും, മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും ഫ്ളാഗ് ഓഫും പ്രിയങ്കാഗാന്ധി എം പി നിര്‍വഹിച്ചു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് സി ആം മെഷീന് ആശുപത്രിയില്‍ സജ്ജമാക്കിയത്. ജെബി മേത്തര്‍ എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് മൊബൈല്‍ ഡിസ്പെന്‍സറി യൂണിറ്റിനായി വാഹനം വാങ്ങിയത്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫൗസിയ ബഷീര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം പി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 100 സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ഇതിന് നേതൃത്വം നല്കിയ മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന് ജോണ്‍ ആളൂരിനെയും, ശസ്ത്രക്രിയയുടെ ഭാഗമായ ആരോഗ്യപ്രവര്ക്കരെയും പ്രിയങ്കാഗാന്ധി അനുമോദിച്ചു. മികച്ച സേവനം നല്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം മുന്നോട്ടുപോകാന്‍ സാധിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമത്തില്‍ പ്രിയങ്കാഗാന്ധി പറഞ്ഞു. ആദ്യമുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ചന്ദ്രനും, ആദ്യത്തെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ തങ്കമ്മയും ഉള്‍പ്പെടെ നൂറില്‍പരം മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയവരുടെയും അവരുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തരുടെയും ഒത്തുചേരല്‍ ശ്രദ്ധേയമായിരുന്നു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...