കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി.

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി പൂവത്തുംമൂട് മാളിയേക്കൽ ഷാജി എം. ഫിലിപ്പ് (52) ആണ് മരിച്ചത്. ബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
Next post 100 കിലോ പ്ലാസ്റ്റിക് എൻ.എസ്. എസ്. വളണ്ടിയർമാർ ശേഖരിച്ചു: പൂക്കോട് തടാക പരിസരം പ്ലാസ്റ്റിക് വിമുക്തമായി.
Close

Thank you for visiting Malayalanad.in