രാജ്ഭവനെ  ആര്‍.എസ്.എസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അനുവദിക്കില്ല:പി.സന്തോഷ് കുമാർ എം.പി

മാനന്തവാടി: രാജ്ഭവനെ വര്‍ഗീയവത്ക്കരണത്തിന്റെ ഭാഗമാക്കാനുള്ള ഗവർണ്ണറുടെ ശ്രമം അനുവദിക്കില്ലന്നും ഗവര്‍ണറുടെ പദവിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ആർ എസ് എസ് പ്രചാരകനായി മാറരുതെന്നും സംസ്ഥാനത്ത് നിന്ന് ഗവർണ്ണറെ പിൻവലിക്കണമെന്നും രാജ്ഭവനെ വർഗീയവൽക്കരണത്തിൻ്റെ കേന്ദ്രമാക്കി മറ്റരുതെന്നും രാജ്യത്തെ ഹിന്ദുവൽക്കരിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും രാജ്യത്ത് വർഗ്ഗീയമായി ചേരിതിരിവുണ്ടാക്കി അധികാരത്തിൻ്റെ എല്ലാ തലങ്ങളുമപയോഗിച്ച് ഭരണഘടനാ മൂല്യങ്ങളുടെ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡn ലിസവും അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്.രാജ്യത്തെ പൊതു മുതൽ വിറ്റഴിക്കുകയും കർഷകരെയും കർഷക തൊഴിലാളികളെയും അവഗണിക്കുന്നു. കർഷക സമരങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ദളിതരും ന്യൂനപക്ഷങ്ങളും ഇത്രയേറെ വേട്ടയാടപ്പെട്ട കാലഘട്ടം ഇതിന് മുമ്പ് രാജ്യത്ത് ഉണ്ടയിട്ടില്ല.ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് മാതൃകയായ കേരള സർക്കാരിനെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വയനാട്ടിലുണ്ടായ ചൂരൽമല മുണ്ടക്കൈ ദുരന്തം പോലും കണ്ടില്ലെന്ന് നടിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തം സംഭവിച്ചപ്പോൾ വൻ സാഹയങ്ങൾ നൽകുകയും ചെയ്തു.കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസേ യു.ഡി എഫും ഒന്നും ചെയ്യുന്നില്ലന്നും വികസനത്തിന് പാരവെയ്ക്കന്ന നിലപാട് സ്വീകരിച്ചതെന്നും എം.പി. പറഞ്ഞു.എടവക പഴശ്ശി നഗറിൽ സി പി ഐ മാനന്തവാടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.സി പി ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി.ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ ചെറുകര, പി.കെ മൂർത്തി, സ്വാഗത സംഘം ചെയർമാൻ വി.കെ ശശിധരൻ, നിഖിൽ പത്മനാഭൻ, ശോഭരാജൻ എന്നിവർ പ്രസംഗിച്ചു.രജിത്ത് കുമാർ കമ്മന രക്തസാക്ഷി പ്രമേയവും അഖിൽ വാളാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പി വിജയൻ കൺവീനറായ പ്രസിഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. മനോഷ് ലാൽ കൺവീനറായി മിനുട്സ് കമ്മറ്റിയും ദിനേശ് ബാബു കൺവീനറായി പ്രമേയ കമ്മറ്റിയും പ്രവർത്തിച്ചു.
.

Leave a Reply

Your email address will not be published. Required fields are marked *

Previous post താമരശ്ശേരി ചുരത്തിൽ   വൻ വാഹനതിരക്ക്: ഇന്നും ഗതാഗതനിയന്ത്രണം
Next post Union Agriculture Minister Shri Shivraj Singh Chouhan Addresses Farmers and Visits ICAR-IIHR Bengaluru during Viksit Krishi Sankalp Abhiyan 8th June 2025
Close

Thank you for visiting Malayalanad.in