പരിസ്ഥിദിനത്തില്‍ ഫലവൃക്ഷത്തൈ നട്ട് ഹെവന്‍സിലെ കുരുന്നുകള്‍

ഗോതമ്പറോഡ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ കുരുന്നുകള്‍ ഫലവൃക്ഷത്തൈ നട്ടു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്താണ് തൈ നട്ടത്. പൊതുസ്ഥലങ്ങളില്‍ നടുവാനുള്ള പൊയിലില്‍ അഗ്രോ ഫാമിന്റെ സൗജന്യ തൈ വിതരണ പദ്ധതിയുടെ ഭാഗമായാണ് തൈ നടീല്‍ സംഘടിപ്പിച്ചത്. ഹെവന്‍സ് പ്രിന്‍സിപ്പല്‍ ഹസീന തൃക്കളയൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, ഷമീമ, ഹസീന മാവായി, ഷാഹിന കെ.ജി, റഹീന എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *