തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി സിദ്ദിഖ്‌ എംഎൽഎ

കൽപ്പറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികവികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ:ടി സിദ്ദിഖ്‌ എംഎൽഎ. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻഫണ്ട് നൽകുന്നത് ഓരോ ബജറ്റിലും എൽഡിഎഫ് സർക്കാർ വെട്ടിക്കുറക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമെല്ലാം സ്തംഭനാവസ്ഥയിലാണ്. വികസന പ്രവർത്തനങ്ങൾ മുരടിച്ചിരിക്കുന്നു. ഈ മാർച്ചിൽ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറക്കലാണ് നടത്തിയിരിക്കുന്നതെന്നും അനുവദിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയത്തെ തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്- രാസലഹരി വ്യാപനം, ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. പി.പി ആലി,ടി ജെ ഐസക്ക്, ബിനു തോമസ്, ബി സുരേഷ് ബാബു, സി ജയപ്രസാദ്, പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ, കെ രാംകുമാർ,ഹർഷൽ കോന്നാടൻ,എസ് മണി, ബിന്ദു ജോസ്, പിആർ ബിന്ദു, കെ എം സുധാ ദേവി,പി രാജാറാണി, സുബൈർ ഓണിവയൽ, ഒ പി മുഹമ്മദ് കുട്ടി, കരിയാടൻ ആലി, ഡിൻഡോ ജോസ്, മുഹമ്മദ് ഫെബിൻ, സുനീർ ഇത്തികൽ, കെ വാസു, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ 
Next post ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങൾ നൽകി
Close

Thank you for visiting Malayalanad.in