വയനാട്ടിൽ അരും കൊല:  വെട്ടേറ്റ് യുവതി  മരിച്ചു. ഒരു മകൾക്ക് പരിക്ക്: കാണാതായ മറ്റൊരു മകളെ കണ്ടെത്തി

.
മാനന്തവാടി:
തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ എന്ന അപർണയാണ് (34) മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായിരുന്നില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാണാതായ കുട്ടിക്കും പ്രതിക്കും വേണ്ടി നടത്തിയ തിരച്ചിലിൽ ദീലീഷിനെയും കാണാതായ കുട്ടിയെയും രാവിലെ കണ്ടെത്തി. തിരുനെല്ലി വാകേരിയിലെ ആളൊഴിഞ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെ ത്തിയത്.
ശക്തമായ കാറ്റും മഴയും അവഗണിച്ച് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post നാമൊരുന്നാൾ ഉയരും…’; ‘ഒരു റൊണാൾഡോ ചിത്രം’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
Next post ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in