ഖത്തറിലെ പേലേറ്ററിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

കൊച്ചി: ഖത്തറിൽ ആദ്യമായി BNPL (Buy Now, Pay Later) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേലേറ്റർ ഖത്തറിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി. ടെക്നോളജി-ഇന്നവേഷൻ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇൻവെസ്റ്റ്മെന്റ് നൽകി സഹായിക്കുകയാണ് ലുലു ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് (AI) കൊണ്ട് ലക്ഷ്യമാക്കുന്നത്.
ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. പത്ത് രാജ്യങ്ങളിലായി 15 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് നൽകി അവയെ ഉയർത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാൻ ശ്രമിക്കുന്ന ദൗത്യത്തിലേയ്ക്ക് പേലേറ്ററിനൊപ്പം ചുവടുവയ്ക്കുന്നതാണ് ഈ നിക്ഷേപം. ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും ബിഎൻപിഎൽ ലൈസൻസ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേ ലേറ്റർ എന്നതും ശ്രദ്ധേയമാണ്.
“ലുലു എഐ വെറും നിക്ഷേപ പോർട്ട്ഫോളിയോ മാത്രമല്ല ‌ സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ ഓരോ നിക്ഷേപവും അർത്ഥവത്തായ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ഒരു ശ്രമമാണ്. പേലേറ്റർ ഈ ദൗത്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു എഐയുമായുള്ള പുതിയ പങ്കാളിത്തം പേലേറ്ററിന്റെ വ്യവസായ നാഴികക്കല്ലാണെന്ന് പേലേറ്ററിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അൽ-ദെലൈമി പറഞ്ഞു. ലുലു എഐയുടെ പ്രാദേശിക തലത്തിലെ അനുഭവവും, പേലേറ്റർ ഉപഭോക്താക്കളെയും വ്യാപാരികളെയും ശാക്തീകരിക്കുന്ന ഒരു ഫിൻടെക് ഹബ് എന്ന നിലയിലുള്ള അനുഭവ പാരമ്പര്യവും, ഖത്തറിൽ ഇതിന്റെ പ്രയോജനം കൂടുതൽ പേർക്ക് നൽകാനാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി
Next post കോഴിയെ പിടിക്കുന്ന പുലിക്ക് ഇരയായി ധാരാളം കോഴികൾ: കൂട് സ്ഥാപിച്ച് വനം വകുപ്പ്.
Close

Thank you for visiting Malayalanad.in