കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിലായി ‘ .കെ.എസ്.ഇ.ബി.മുട്ടിൽ ഡിവിഷനിലെ ഓവർ സിയർ കെ.ഡി. ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് വീട് നിർമ്മാണത്തിന് താൽകാലിക കണക്ഷന് വേണ്ടിയാണ് പതിനായിരം രൂപ വാങ്ങിയത്.
കെ.എസ്.ഇ.ബി.മുട്ടിൽ സെക്ഷനിലെ ഓവർസിയർ കെ.ഡി. ചെല്ലപ്പനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പരാതിക്കാരൻ്റെ കൈയ്യിൽ നിന്ന് താൽകാലിക വൈദ്യുത കണക്ഷന് വേണ്ടി പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്.
പഞ്ചായത്ത് കെട്ടിടത്തിൻ്റെ ഒരു ഭാഗത്തേക്ക് പരാതിക്കാരനെ വിളിച്ചു വരുത്തിയാണ് പണം കൈപ്പറ്റിയത്.
കോട്ടയം പൊൻകുന്നം സ്വദേശിയായ ചെല്ലപ്പൻ 2024 സെപ്റ്റംബർ മുതൽ മുട്ടിൽ ഡിവിഷനിലാണ് ജോലി ചെയ്യുന്നത്.
വീടു പണി നടക്കുമ്പോൾ താൽകാലിക കണക്ഷന് അപേക്ഷ നൽകിയ തൃക്കൈപ്പറ്റ സ്വദേശിയായ പരാതിക്കാരനോട് സീനിയോറിറ്റി മറികടന്ന് കണക്ഷൻ നൽകാൻ തുക കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
വിജിലൻസ് ഡി.വൈ.എസ്.പി. ഷാജി വർഗീസ്, ഇൻസ്പെക്ടർ ടി. മനോഹരൻ, എസ്.ഐ. കെ.ജി. റെജി, എ.എസ്.ഐ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പണം സഹിതം കൈയ്യോടെ പിടികൂടുകയായിരുന്നു.
പ്രതിയെ നാളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...