തിരുവനന്തപുരം : പേരാവൂർ എം.എൽ.എ. . സണ്ണി ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പെട്ടെന്നുള്ള നേതൃമാറ്റം.
ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ സുധാകരന് രംഗത്തെത്തുമെന്ന ആശങ്ക കോണ്‍ഗ്രസ്സിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറിയിലേക്കുള്ള സാധ്യത കണക്കിലെടുത്ത് എ ഐ സി സി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി കെ സുധാകരനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകളെ ഒന്നിച്ച് നേരിടാനുള്ളതിന് പറ്റിയ നേതൃത്വത്തെയാണ് കെ പി സി സിയിലുൾപ്പെടുത്തിയത്.
നല്ല തീരുമാനമാണെന്നും യു ഡി എഫിന്റെ തിരിച്ചുവരവിന് എല്ലാവരും ഒരുമിച്ച് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു.
പി.സി. വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായും തീരുമാനമെടുത്തതായി സംഘടനാ ചുമതലയുളള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ അറിയിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...