മൂപ്പൈനാട് സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച

കൽപ്പറ്റ:
മുപ്പൈനാട് പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ ആയ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച നടക്കും .
സാർത്ഥകം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വച്ചാണ് പരിപാടി. 1950 മദ്രാസ് ഗവൺമെൻറിന് അംഗീകാരം നൽകി ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ മലയാളം പ്ലാന്റേഷൻ നൽകിയ സ്ഥലത്ത് ആരംഭിച്ച ലോവർ പ്രൈമറി സ്കൂൾ ഇന്ന് തോട്ടം മേഖലയിലെ ഉന്നത വിദ്യാലയമായി വളർന്നിരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെയും കർഷക തൊഴിലാളിയുടെയും അടിസ്ഥാന ജനവിഭാഗങ്ങളെയും വിദ്യാർത്ഥികളുടെയും ആശ്രയമായ ഈ വിദ്യാലയം നിരവധി പ്രതിഭകളെ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട് എന്നും ഇവർ പറഞ്ഞു ‘
1976 ൽ യുപി സ്കൂളായും 83 ൽ ഹൈസ്കൂളായും 2009 ൽ ഹയർസെക്കൻഡറി ആയും ഉയർത്തപ്പെട്ട സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ് ആഘോഷം സംഘടിപ്പിക്കുന്നത്.
സാംസ്കാരിക സമ്മേളനം അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥി സംഗമം ,ഗാനമേള സമൂഹസദ്യ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു 4 തലമുറയിലുള്ള പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അടക്കം 150 ഓളം അധ്യാപകരും ഇതിൽ പങ്കെടുക്കും. ചെയർമാൻ പി കെ ലത്തീഫ് ,കൺവീനർ എം അറുമുഖൻ, ട്രഷറർ എസ് എം റാസിക് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.
Next post  ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ പതിനേഴാം വാർഷികാഘോഷം ഞായറാഴ്ച
Close

Thank you for visiting Malayalanad.in