ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ: ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. അച്ചുരാനം, എലപ്പള്ളി വീട്ടില്‍, ബെന്നി ജോര്‍ജി(39)നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(ADSC1) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
24.03.2023 തീയതി രാത്രിയോടെയാണ് സംഭവം. അച്ചുരാനം, എലപ്പള്ളി വീട്ടില്‍, റെന്നി ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിക്കുകയും നെഞ്ചില്‍ ചവിട്ടിയുമാണ് കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ.അഗസ്റ്റിന്‍, ജെ.ഇ. ജയന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. കേസിന്റെ തെളിവിലേക്ക് 25 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്ധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും
Next post ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.
Close

Thank you for visiting Malayalanad.in