ചുള്ളിയോട് :
നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് തൊഴിലുറപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .വാർഡിലെ നൂറിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പരിപാടികളിൽ പങ്കെടുത്തത്. വി.ടി. ബേബി , ഷാജി കോട്ടയിൽ സുജാത ഹരിദാസ് സിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം...
. കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട...
അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ...