കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് & അലുംമ്നി യൂണിയന് യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് – അച്ചീവേഴ്സ് ഡയലോഗ് – സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്‍സിലിന്റെ പിന്തുണയോടെ യു.കെ.-യില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്. എഡ്റൂട്ട്സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മെയ് 3-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഈ ഇവന്റിൽ ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
ലോക യൂണിവേഴ്സിറ്റി റാങ്കിൽ മുന്നിലുള്ള ഇംപീരിയല്‍ കോളജ് ഉള്‍പ്പെടെ പ്രമുഖമായ മുപ്പതിലധികം യൂണിവേഴ്റ്റികള്‍ പങ്കെടുക്കുന്ന മീറ്റില്‍ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗൺസിലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍, നിസാവു പ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദഗ്ദ്ധര്‍ നയിക്കുന്ന പ്രത്യേക വര്‍ക്ഷോപ്പും പാനൽ ചർച്ചയും മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
യു.കെ പഠനത്തിനായി ലഭിക്കുന്ന 1000-ല്‍ അധികം സ്കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാനും ജോലി സാധ്യത കൂടുതലുള്ള കോഴ്സുകള്‍, ഇന്റേണ്‍ഷിപ്പുകൾ തുടങ്ങി കാര്യങ്ങളും വിദഗ്ദ്ധരുമായി നേരിട്ട് സംസാരിക്കാനും സംശയനിവാരണം നടത്തുവാനും കഴിയും. ക്യാംപസ് ലൈഫ്, ചെലവുകുറഞ്ഞ താമസ സൗകര്യം, പഠനാന്തരീക്ഷം, തുടങ്ങിയവയെ കുറിച്ച് അലുംമ്നിയില്‍ നിന്ന് നേരിട്ട് മനസിലാക്കാനുമുള്ള സുവര്‍ണാവസരമാണ് ബ്രിട്ടീഷ് കൗണ്‍സില്‍,നിസാവു , എഡ്റൂട്ട് എന്നിവർ സംയുക്തമായി ഒരുക്കിയിരിക്കുന്നത്. യു.കെ. യിലെ ഉന്നതപഠനവുമായി ബന്ധപ്പെട്ട് ഒട്ടനവധി തെറ്റിധാരണകളും വ്യാജപ്രചരണങ്ങളും നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും രക്ഷിതാക്കളെയും ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് -9946755333,0484 2941333.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....