തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ ബോയ്സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഒാടിച്ചു വന്ന ടി.എന്‍ 67 ബി.ആര്. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കാര്‍ യാത്രികനായ തമിഴ്നാട്, തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ കസ്റ്റഡിയിലെടുത്തു. പണം തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണിതിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പണത്തിന്റെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരുകയാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും. എസ്.ഐ. കെ.എം. സാബു, പ്രോബോഷന്‍ എസ്.ഐമാരായ മിഥുന് അശോക്, കെ.പി. മന്‍സൂര്‍ സി.പി.ഒ സോഹന്‍ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...