കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥ വ്യത്യയാന സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗിന് നേരിട്ട് നിവേദനം നല്കി. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മറ്റും കണക്കിലെടുത്ത് ഒരു ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കേണ്ട ആവശ്യകത കേന്ദ്രമന്ത്രിയെ എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബദല്‍പാത പദ്ധതിയായ പടിഞ്ഞാറത്തറ-പൂഴിത്തോട് സ്റ്റേറ്റ് ഹൈവ്വേ 54 യാഥാര്‍ത്യമാക്കുന്നതിന് ഉള്ള ഡി.പി.ആര് തയ്യാറാക്കല്‍ നടപടി പുരോഗമിച്ച് വരുകയാണെന്നും ഈ ഹദല്‍ പാതയുടെ 7 കി.മീറ്ററോളം വനത്തിലൂടെയാണ് കടന്ന് പോകുന്നതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ആയതിനാല്‍ ഡിപിആര്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുന്ന മുറക്ക് വേഗത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്കി.
സുൽത്താൻ ബത്തേരി പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാൻ സർക്കാർ തലത്തിൽ തയ്യാറാക്കിയ സമഗ്ര ഗുണമേന്മ പദ്ധതിയുടെ സുൽത്താൻ ബത്തേരി ബ്ലോക്ക് തല സമിതി രൂപീകരിച്ചു....
കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ ബൈപാസ്സിലുള്ള ഫ്ലവർഷോ ഗ്രൗണ്ടിൽ നടത്തി വരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഡോ.മൂപ്പൻസ് മെഡിക്കൽ...
കൽപ്പറ്റ: മേപ്പാടിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ കയ്യോടെ പൊക്കി പോലീസ്. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞത്. മേപ്പാടി കാപ്പം കൊല്ലിയിൽ...
നാസർ മച്ചാനെ ആദരിച്ചു.... ബത്തേരി: വയനാടൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകി വരുന്ന നാസർ മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു.. ഈ വർഷത്തെ രഞ്ജി...
വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു....
കൽപ്പറ്റ: ജെ സി.ഐ ഐ. കൽപ്പറ്റയും സുവർണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി. ഏപ്രിൽ 3 മുതൽ മെയ് 30 വരെ നടത്തപ്പെടുന്ന സമ്മർക്യാമ്പ് കല്പറ്റ...