കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ട്രേഡ് യൂണിയനായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന് കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് എല്‍എല്‍എം ബിരുദധാരി കൂടിയായ സരുണ്‍. കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകനായും പ്രവർത്തിച്ച് വരുന്നു. നിയമ, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ പുസ്തകങ്ങളും, ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എഞ്ചിനീയഴ്സ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്, യങ്ങ് എഞ്ചിനീയര്‍ അവാര്‍ഡ്, യങ്ങ് അച്ചീവര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്കും സരുണ്‍ മാണി അര്‍ഹനായിട്ടുണ്ട്.
2027 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2019 മുതല്‍ സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം, 2023 മുതല്‍ ദേശീയ ജോയിന്റ് സെക്രട്ടറി എന്നിവയാണ് മുമ്പ് വഹിച്ചിരുന്ന ചുമതലകള്‍.
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ...
മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് -...
കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം...
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...
രാഹുൽ ഗാന്ധി എം.പിയുടെ 'കൈത്താങ്ങ്' പദ്ധതിയിലൂടെ നൽകിയ വീടിന്റെ താക്കോൽദാനകർമ്മം വയനാട് എം പി പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി സുരഭി കവല ജിൻസി...
കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി കല്‍പ്പറ്റ: കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ പ്രിയങ്കാഗാന്ധി എം പി കൈമാറി. 2023 നവംബര്‍ നാലിനായിരുന്നു...