ലഹരിക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച്

കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അക്രമരാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗവും വ്യാപകമായ അക്രമങ്ങളും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ആണ്. ഇതിനെതിരെ കെപിസിസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റി മാർച്ച് സംഘടിപ്പിച്ചത്. നൈറ്റ് മാർക്ക് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി പി ആലി, കെപിസിസി സെക്രട്ടറി അഡ്വ. ടി ജെ ഐസക്ക്, എം എ ജോസഫ്, സി ജയപ്രസാദ്,പോൾസൺ കൂവയ്ക്കൽ,ഗീരിഷ് കൽപ്പറ്റ, ഓ വി റോയ്, വർഗീസ് വൈത്തിരി, സി സി തങ്കച്ചൻ, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്,എ രാംകുമാർ, ആയിഷ പള്ളിയാൽ, ഓ ഭാസ്കരൻ, ജോണി നന്നാട്ട്, ഇ വി അബ്രഹാം,, ഷിജു ഗോപാലൻ,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം: 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
Next post പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ. ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാംപ്യൻഷിപ്പിന് ഷെഡ്യൂൾ പ്രഖ്യാപിച്ചു
Close

Thank you for visiting Malayalanad.in