എ ഐ ടി യു സി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്വെന്ഷന്
മേപ്പാടി: എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്വെന്ഷന് നടത്തി. പുനരധിവാസ പ്രവര്‍ത്തന നയരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് അവതരിപ്പിച്ചു. മുണ്ടക്കൈ- ചൂരല്ല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ക്രൂര മനസോടെയെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ പി രാജേന്ദ്രന് പറഞ്ഞു. മേപ്പാടിയില്‍ നടന്ന എഐടിയുസി തൊഴിലാളി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല പരമാവധി കേരളത്തെ പ്രതിസന്ധിയിലാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമുളള ശ്രമങ്ങളാണ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മനുഷ്യ അദ്ധ്വാനം നല്‍കികൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എ ഐ ടി യു.സി സംസ്ഥാന സര്‍ക്കാറിന് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി പി മുരളി അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ വി കെ സുബ്രമണ്യന്‍, അഡ്വ. ആര് സജിലാല്‍, പി കെ മൂര്‍ത്തി, സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പ്രസംഗിച്ചു. എഐടിയുസി വയനാട് ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി സ്വാഗതംവും വി യൂസഫ് നന്ദിയും പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...