വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന സമരം കർഷകരോടുള്ള വെല്ലുവിളിയെന്ന് കാംസഫ്.

കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ. യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി ജോലികൾ തടസപ്പെടുത്തുകയും നിരവധി വനിതാ ജീവനക്കാരെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞു കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കണമെന്നും കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ പത്രകുറിപ്പിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശാ വർക്കർമാരുടെ സമരം: സി പി എം മുതലാളികളുടെ പാർട്ടിയെന്ന് വ്യക്തം പി പി ആലി
Next post സഖാവ്  രമേശൻ രക്തസാക്ഷിത്വ ദിനാചരണം 14 – ന് .
Close

Thank you for visiting Malayalanad.in