മേപ്പാടി/കൊച്ചി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ *ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025* ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പുവരുത്തിയതും മരണാസന്നരായ ഒട്ടനവധി ജീവനുകളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതും ചികിത്സയുടെ ഏകോപനത്തിൽ കൊണ്ടുവന്ന ശാസ്ത്രീയതയും ഈ പുരസ്‌കാരത്തിന് അർഹമാക്കി. അത്യാധുനികമായി സജ്ജീകരിച്ച 100 കിടക്കകൾ ഉൾപ്പെട്ട യൂണിറ്റിൽ 24 മണിക്കൂറും ജനറൽ മെഡിസിൻ(ഫിസിഷ്യൻ) അനസ്തേസ്യ, പൾമോണോളജി (ശ്വാസകോശരോഗം), കാർഡിയോളജി (ഹൃദ്രോഗം) എന്നീ വിഭാഗങ്ങളുടെ ലഭ്യത ഉള്ളത്കൊണ്ട് തന്നെ മരണ നിരക്ക് കുറയ്ക്കുവാനും വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുവാനും സാധിക്കുന്നു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ എ എച് പി ഐ ജനറൽ ഡയറക്ടറും ബോർഡ് മെമ്പറുമായ ഡോ. ഗിരിധർ ഗ്യാനി, യു എൻ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ മുരളി തുമ്മറുകുടി എന്നിവരിൽ നിന്നും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് അനസ്തേസ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.അരുൺ അരവിന്ദ്, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...