ബത്തേരി: കേരള – കർണാടക അതിർത്തി ജില്ലയായ വയനാട്ടിൽ ലഹരി കടത്ത് വ്യാപകമായതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് ടാൻസാനിയ സ്വദേശിയെ വലയിലാക്കി. പ്രിൻസ് സാംസൺ(25) ആണ് പോലീസിന്റെ വലയിലായതെന്ന് വയനാട് പോലീസ് മേധാവി തപോഷ് ബസു മാതിരി പ്രത്യേകം വിളിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മുത്തങ്ങയിൽ പിടിയിലായ ഷഫീക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണത്തിൽ പ്രതിയെ കൃത്യമായി കുടുക്കാൻ സാധിച്ചത്.
ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തിൽ ഓപ്പറേഷൻ ഡി.ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്.
ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ്, പോലീസ് ഇൻസ്പെക്ടർ എൻ.കെ.രാഘവൻ,എസ്. ഐ. അതുൽ മോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അഞ്ച് മൊബൈൽ ഫോണുകളും ലാപ് ടോപ്പും വിവിധ എ.ടി.എം. കാർഡുകളും 80 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെടുത്തു. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.
ലഹരി ഉപയോഗവും കടത്തും കർശനമായി തടയിടാൻ ഉള്ള എല്ലാ പ്രവർത്തനങ്ങളും പോലീസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...