ദേശത്തിന്റേയും  ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്: എം. മുകുന്ദൻ

.
സി.ഡി. സുനീഷ്
ബത്തേരി.
ദേശത്തിന്റേയും ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ, പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു.
എം.മുകുന്ദനോടൊപ്പം ഒരു പകൽ എന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകുന്ദൻ.
പഠനത്തിന്റെ അമിതഭാരം കുട്ടികളെ കാലൂഷ്യത്തിലും സംഘർഷത്തിലും മാനസീക സംഘർഷത്തിലും എത്തിക്കുന്നു.
ഈ പ്രവണത അവരെ അച്ഛനമ്മമാരേയും സഹപാഠികളേ കൂടി കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
കളിച്ചും ചിരിച്ചും പഠിച്ചും വളരേണ്ട മക്കളെ എ. പ്ലസ് കാരാക്കാൻ മത്സരിക്കുന്നു.
ഇതിന് മാറ്റമുണ്ടാകുക തന്നെ വേണം എം.മുകുന്ദൻ പറഞ്ഞു.
കാപട്യം നിറഞ്ഞ ഈ ലോകത്തെ പ്രതിരോധിച്ച് മാത്രമേ മൂല്യവത്തായ സമൂഹം ഉണ്ടാകുകയുള്ളു എന്ന് എം.മുകുന്ദൻ പറഞ്ഞു. സത്യത്തെ വികൃതമാക്കുന്ന ഈ ഇരുൾ കാലത്ത് അവയെ പ്രതിരോധിക്കേണ്ടത് നമ്മുടെ സാമൂഹ്യ കടമയാണെന്നും എം. മുകുന്ദൻ പറഞ്ഞു. എഴുത്തുകാരുടെ സംഘടനയായ ലീവ സംഘടിപ്പിച്ച ഏക ദിന സാഹിത്യ സമ്മേളനത്തിൽ ഒ.കെ.ജോണി, അർഷാദ് ബത്തേരി, ശ്രീകാന്ത് കോട്ടക്കൽ, ഡോ. മിനി നായർ, ഡോ. രാജേന്ദ്രൻ എടത്തുംകര, ലിജീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ  അംഗീകാരം
Close

Thank you for visiting Malayalanad.in