ഇ – ഓഫീസ്, ഇ – ട്രഷറി സംവിധാനങ്ങൾ റവന്യൂ രംഗത്തേക്ക് കടന്നു വന്നതോടെ പ്രവാസി മലയാളികൾക്ക് പത്തു വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി, ഭൂമിയുടെ തരം മാറ്റം, പോക്കുവരവ് , തണ്ടർപേർ എന്നിവ നിർവഹിക്കാനാകുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ.
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലുക്കിലെ വെള്ളമുണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺ ലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ 535 മത്തെ സ്മാർട്ട് വില്ലേജ് ആണ് വെള്ളമുണ്ട.183 വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. 200 വില്ലേജുകൾക്ക് നിർമ്മാണ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ട സേവനം വേഗത്തിലും കൃത്യസമയത്തും എത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 18 മത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് വെള്ളമുണ്ട . ആധുനിക സൗകര്യങ്ങളോടെ 1300 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ചെലവ് 44 ലക്ഷം രൂപയാണ്.
പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. 2019 ലെ പ്രളയത്തിൽ മാറ്റി പാർപ്പിച്ച വെള്ളമുണ്ട വില്ലേജിലെ വാളാരംകുന്ന് കൊയ്റ്റുപാറ ഉന്നതി, പെരികുളംമേലെ ഭാഗം എന്നീ സ്ഥലങ്ങളിലെ 26 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വെള്ളമുണ്ട വില്ലേജ് പരിധിയിൽ വീട് നിർമ്മിക്കുന്നതിന് വാങ്ങി നൽകിയ ഭൂമിയുടെ രേഖകൾ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി കളക്ടർമാരായ എം. ബിജു, ഷേർലി, മാനന്തവാടി തഹസിൽദാർ പി. യു. സിതാര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കുനിങ്ങാരത്ത് തുടങ്ങിയവർ സംസാരിച്ചു.
*മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു*
റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2050 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമിച്ച കോൺഫറൻസ് ഹാൾ മാനന്തവാടി താലൂക്ക് ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗപെടുമെന്ന് മന്ത്രി അഭിപ്രായപെട്ടു. ജില്ല കളക്ടർ ഡി. ആർ. മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡെപ്യൂട്ടി കളക്ടർ എം ബിജു, മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ ബി. ഡി അരുൺ കുമാർ, തഹസിൽദാർ പി യു സിത്താര തുടങ്ങിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്രീയ പാർട്ടി നേതാക്കളും ജനപ്രധിനിധികളും ചടങ്ങിൽ പങ്കെടുത്തു.
. സി.ഡി. സുനീഷ് ബത്തേരി. ദേശത്തിന്റേയും ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ, പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. എം.മുകുന്ദനോടൊപ്പം ഒരു പകൽ എന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഉരുക്കു വസ്തുക്കളാണ്, കടത്താൻ ശ്രമിച്ചത് വയനാട് സ്വദേശികളായ നാല് പേരെ...
കൽപ്പറ്റ: സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി...
. കൽപ്പറ്റ: ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് - കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ...
ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി...
നാളെ വയനാട് കലക്ട്രേറ്റ് വളയും..: ഉരുള്‍ദുരന്ത ബാധിതരോടുള്ള അവഗണന; യു ഡി എഫ് രാപകല്‍സമരം തുടങ്ങി കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ അഡ്വ. ടി...