. കൽപ്പറ്റ :
അടിയോരുടെ പെരുമൻ എ.വർഗ്ഗീസിനെ അനുസ്മരിച്ച് സി.പി.ഐ. എം. എൽ. ജനങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായ എ. വർഗീസിന്റെ അനുസ്മരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രകടനവും പൊതുയോഗവും നടത്തി. വർഗ്ഗീസ് രക്തസാക്ഷി രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റയിൽ പ്രകടനം നടത്തി. ലോകത്തെല്ലായിടത്തും അധ്വാനിക്കുന്ന ജനത കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊിരിക്കുന്നു. സാമ്രാജ്യത്വ ശക്തികൾ ഓരോ പതിറ്റാ കൂടുമ്പോഴും പുത്തൻ ആ യുധങ്ങളുടെ പരീക്ഷണത്തിനായും ആ യുധ വിപണിയുടെ നിലനിൽപ്പിനായിട്ടുമുള്ള ചെറുതും വലുതുമായ യുദ്ധങ്ങൾ അടിച്ചേൽപ്പിക്കുന്നു. ജനങ്ങൾ എല്ലാം നഷ്ടപ്പെട്ട് പാലായനം ചെയ്യുന്നു. കടുത്ത ദുരിതത്തിലുമാകുന്നു. എല്ലാവിധ കോർപ്പറേറ്റ് വൽക്കരണവും തീവ്രമാക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ പ്രതിസന്ധിയുടെ രൂക്ഷതയാണ് പൗരത്വ നിയമത്തിനും കൂടിയേറ്റ ജനതക്കുമെതിരായ ഡൊണാൾഡി ട്രംപിൻ്റെ നടപടിയിലൂടെ പ്രകടമാകുന്നത്. നമ്മുടെ രാജ്യത്തും ബി ജെ പി അധികാരത്തിലേറിയനാൾ മുതൽ കോൺഗ്രസിൻ്റെ നവ ഉദാരവൽക്കരണനയ ങ്ങൾ ശക്തിപ്പെടുത്തി. സമ്പൂർണ്ണ കോർപ്പറേറ്റ് വൽക്കരണത്തിലേക്കും അതും ആശ്രിത കോർപ്പറേറ്റുകളെ കൂടു തൽ കേന്ദ്രീകരിച്ചുള്ള ശക്തിപ്പെടുത്തലിലേക്കും രാജ്യത്തെ നീക്കികൊ രിക്കുന്നു. സാമ്പത്തിക – വ്യാവസാ യിക രംഗത്തുള്ള കോർപ്പറേറ്റ്വൽക്കരണത്തിനുപരിയായി സാംസ്കാരിക – വിദ്യാഭ്യാസ- കായിക- കാർഷിക മേഖലകളിലും തൊഴിലിടങ്ങളിലും സിവിൽ സർവ്വീസ് രംഗത്തും എല്ലാവിധ സേനാസംവിധാനങ്ങളിലും നയപര മായ വ്യതിയാനവും വർഗ്ഗീയവൽക്കരണവും നടപ്പാക്കുന്നു. രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ- കോളനി വിരുദ്ധ മനോഭാവത്തെയും രൂപപ്പെട്ടുവന്ന ഫെഡറൽ സംവിധാനങ്ങളെയും ബി ജെ പി സർക്കാർ തകർത്തുകൊണ്ടിരിക്കുന്നു. നിലവിലുള്ള പൊതു തെരഞ്ഞെടുപ്പ് സംവിധാനത്തെ പോലും അസഹിഷ്ണതയോടെ കാണുകയും തെരഞ്ഞെടുപ്പ് രീതിയെ തന്നെ അട്ടിമറിക്കാനും സംഘപരിവാർ ശ്രമമാരംഭിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന മറ്റ് രാഷ്ട്രീയ പ്ര സ്ഥാനങ്ങളുടെ സർക്കാരുകളും കൊമ്പനു പുറകെ മോഴ എന്ന വിധം നീങ്ങികൊണ്ടിരിക്കുന്നു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനോ അതിൻ്റെ ബുദ്ധികേന്ദ്രങ്ങൾക്കോ കേരളത്തിൻ്റെ ബൗധികമണ്ഡലത്തിലും സം സ്ക്കാരിക സാമൂഹിക ജീവിതത്തിലും ഇടതുപക്ഷ വായ്ത്താരകൾകൊണ്ട് മുഖരിതമായിരുന്ന ആവശ്യമില്ലാത്തവിധം ജീർണ്ണത എത്തിച്ച് ജനതയെ വെടക്കാക്കി തനിക്കാക്കി തീർക്കുന്ന പ്രകൃയ നടക്കുന്നു. എൽ.ഡി.എ പി., യു.ഡി.എഫ്. എൻ.ഡി.എ മുന്നണികൾ പരസ്പര പൂരകങ്ങളായി നിന്ന് വർഗ്ഗീയ വൽക്കരണവും തങ്ങൾക്ക നുകൂലമായ വിഭാഗീയതയും വളർത്തിയെടുക്കുന്നു. കേരളത്തിൽ മുമ്പെങ്ങുമില്ലാത്തെ വിധം പ്രകൃതി ദുരന്തങ്ങൾ വന്യജീവി ആക്രമണങ്ങൾ എല്ലാം വർദ്ധിച്ചു വരുന്നു. തീരദേശ ജനതയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിഴിഞ്ഞമടക്കുള്ള കോർപ്പറേറ്റ് പദ്ധതികൾകൊ ം കാലാവസ്ഥ വ്യതിയാനംകൊ മുള്ള കര കടക്കലും തൊഴിൽ മാഹിത്യവും രൂക്ഷമായിരിക്കുന്നു. കടലായി മാറിയ പ്രളയങ്ങളും നിരവധി വർഷങ്ങളായി തുടരുന്ന പ്രകൃതി ദുരന്തത്തിലെ മുണ്ടക്കെ -ചൂരൽമല ദുരന്തത്തിൽ നൂറുകണക്കിന് മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും വികല വികസനത്തിന്റെ വ്യക്താക്കൾ കെറെയിലും ആണവ നിലയവും സൈലൻവാലിയും വയനാട് തുരങ്കവും സ്വപ്നം കാണുന്നു. ശൗചാലയങ്ങൾ മുതൽ ആരോഗ്യവും കുടിവെള്ളവും വൈദ്യുതിയും ഗതാഗതവും എല്ലാ സിവിൽ സർവ്വീസ് മേഖലകളിലും വരെ എത്തി നിൽക്കുന്ന യൂസർ ഫീ വസുലാക്കലും സ്വകാര്യവൽക്കരണവും ഇടതുപക്ഷ മു ഖംമൂടിയിൽ വലതുപക്ഷ- തീവ്രവലതുവർഗ്ഗീയ പക്ഷക്കാരെ പോലും നാണിപ്പിക്കും വിധം നടപ്പാക്കികൊ ണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ അതിതീവലോലമേഖലയായ വയനാടിൻ്റെ പ്രദേശങ്ങളെ തകർക്കും വിധത്തിൽ വയനാടിന്റെ യാത്ര പ്രശ്നം ഉയർത്തി വയനാട്ടുകാർക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലാത്ത അതിദുരന്തത്തി ലേക്ക് നയിക്കാനുള്ള തുരങ്ക പാത പദ്ധതിക്ക് സർക്കാർ ശ്രമിക്കുന്നു. ചുരങ്ങൾ ഇല്ലാത്തതും കുത്തനെയുള്ള കയറ്റങ്ങൾ ഇല്ലാത്തതും നാമമാത്രമായ വനഭൂമി മാത്രം വേണ്ടി വരുന്നതുമായ വയനാട് വടുവൻചാൽ, പരപ്പൻ പാറ , എടക്കര നിലമ്പൂർ റോഡ് നിർമ്മാണത്തിന് തയ്യാറാകുകയും ചരക്കു വാഹനങ്ങൾ അതു വഴി കടത്തിവിട്ടും ചുരം റോഡുകൾ വികസിപ്പിച്ചും തദ്ദേശീയർക്കുമാത്രമായി മാറ്റിയും വയനാടിൻ്റെ യാത്രാ പ്രശ്നം ചുരുങ്ങിയ പണംകൊണ്ട് സാധ്യമാകുമായിരുന്നിട്ടും, വയനാടിനെയും തിരുവമ്പാടി നിലമ്പൂർ മേഖലകളേയും സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കുന്ന ജനങ്ങളുടെ പന്താടാനുമുള്ള തുട പദ്ധതിയുമായാണ് സർക്കാർ വരുന്നത്. മൂന്നു പതിറ്റാണ്ടായി കേരള ജനത ചെറുത്ത് തോൽപ്പിച്ച ചീമേനിയും സൈലൻഡ് വാലിയും വീണ്ടും വികല വികസനവാദികളിൽ നിന്നും ഉയർന്നു വരുന്നു. ഇവയെല്ലാം കേരളത്തെ സമ്പൂർണ്ണ നാശത്തി ലേക്ക് നയിക്കാനാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഇതിനെല്ലാമെതിരായ പോരാട്ടം ശക്തിപ്പെടുത്തേ തുണ്ടന്ന് നേതാക്കൾ പറഞ്ഞു.
അടിയോരുടെ പെരുമൻ എ.വർഗ്ഗീസിനെ അനുസ്മരിച്ച് സി.പി.ഐ. എം. എൽ. ജനങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായ എ. വർഗീസിന്റെ അനുസ്മരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രകടനവും പൊതുയോഗവും നടത്തി
സാമ്രാജിത്വ ശക്തികൾക്കെതിരെ സി.പി.ഐ. എം. തൽ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിജ്ഞ പുതുക്കുകയാണ് അടിയോരുടെ പെരുമൻ വർഗ്ഗീസിൻ്റെ രക്തസാക്ഷിത്വദിനം എന്ന് കൽപ്പറ്റയിൽ സംഘടിപ്പിച്ച വർഗ്ഗീസിൻ്റെ രക്തസാക്ഷിത്വ ദിന പൊതു യോഗം ഉൽഘാടം ചെയ്തു സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സാം പി മാത്യു പറഞ്ഞു.
പൊതുയോഗത്തിൽ കെ.പി.സത്യൻ കെപി അധ്യക്ഷനായിരുന്നു. പി.എം. ആലി ,പി.വി. തോമസ് ,എം.ചുരളി എന്നിവർ സംസാരിച്ചു കൽപ്പറ്റയിൽ നടന്ന പ്രകടനത്തിന് കെ ബാലസുബ്രമണ്യൻ, പി.സുകുമാരൻ.എം.കെ.കൃഷണൻകു ടി. കെ.വാസുദേവൻ, തങ്കമ്മ, പി.പരമേവരി, എ.ശ്രീജ, രാധാകൃഷ്ണൻ.പി.എസ്.ബിനു തുടങ്ങിയവർ നേതൃ ത്വം നൽകി.
കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈ മാസം ഇന്നു മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു....
കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം...
കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ...
കൽപ്പറ്റ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന് സംസ്ഥാനം...
കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ...