പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക:  എ.ഐ.ടി. ഇ.സി. ഐ.ടി.യു

കല്പറ്റ :അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി. പാതിവില തട്ടിപ്പിൽപൊതുജനങ്ങളെ വഞ്ചിച്ച വയനാട് സീഡ് സൊസൈറ്റി നേതാക്കന്മാർക്കെതിരെനടപടി വേണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയുംനേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ ധർണ്ണ.
മൂന്നുമാസം മുമ്പ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജില്ലാ ഭരണകൂടമോ അക്ഷയ പ്രൊജക്റ്റ് ഓഫീസോ ജാഗ്രത കാണിക്കാത്തത് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ഈ പദ്ധതിക്കായി ഡാറ്റാ എൻട്രി നടത്താൻ സമീപിച്ച ആളുകൾക്ക് ഡാറ്റാ എൻട്രി നടത്തി കൊടുത്തു എന്ന കാരണത്താൽ നിരപരാധികളായ അക്ഷയ സംരംഭകരെ കേസിൽ പെടുത്തുന്നത് അവസാനിപ്പിക്കണം.തട്ടിപ്പിലെ ഫെയ്സ് എന്ന സംഘടന നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കുക യഥാർത്ഥ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡണ്ട്
കെ റഫീഖ് അധ്യക്ഷനായിരുന്നു
സി.ഐ.ടി.യു ജനറൽ സെക്രട്ടറി : വി വി ബേബി ഉദ്ഘാടനം ചെയ്തു
അനീഷ് ബി നായർ, ഏലിയാസ് കുര്യൻ, ഷിജു രത്നാകരൻ, കെ എം ജിതിൻ, എ എൻ പ്രിയ മോൾ, മുംതാസ് കൽപ്പറ്റ, രാജേഷ് മീനങ്ങാടി, അജേഷ് വെണ്ണിയോട് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Next post മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 13 മുതൽ  ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
Close

Thank you for visiting Malayalanad.in